ഇന്ത്യയിലുള്ള ഹിന്ദുക്കള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളോടൊപ്പം സമാധാനത്തില്‍ കഴിഞ്ഞിരുന്നെങ്കിലെന്ന ആഗ്രഹവുമായി യുഎഇ രാജകുമാരി

single-img
14 November 2021

ഇന്ത്യയിലുള്ള ഹിന്ദുക്കള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളോടൊപ്പം സമാധാനത്തില്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് താൻ ആഗ്രഹിക്കുന്നതായി യുഎഇ രാജകുമാരിയും ബിസിനസുകാരിയുമായ ഹിന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമി. ഹൈന്ദവ ദൈവങ്ങളായ ശിവന്റയും പാര്‍വതിയുടെയും ഗണപതിയുടെയും മുരുകന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ടാണ് ഹിന്ദ് ബിന്ദിന്റെ കുറിപ്പ്.

ദൈവങ്ങളായ ശിവന്റെയും പാര്‍വതിയുടെയും ഗണപതിയുടെയും മുരുകന്റെയും അടുത്ത് കാണുന്ന പാമ്പ്, മയില്‍, സിംഹം തുടങ്ങിയ ജീവികള്‍ പ്രകൃതിയില്‍ പരസ്പരം ഒരുമയോടെയല്ല ജീവിക്കുന്നതെന്നും എന്നാല്‍ ഇവിടെ ശിവന്റെ കുടുംബത്തില്‍ ഈ ജീവികള്‍ ഒരുമയോടെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും ഇത് പ്രായോഗികമായ ആവാസ്ഥ വ്യവസ്ഥയാണെന്നും ബിന്ദ് പറയുന്നു.