ഇന്ത്യയുടെ കൊവാക്സിന് ബ്രിട്ടന്‍റെ അംഗീകാരം; വാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി

single-img
9 November 2021

ലോകാരോഗ്യ സംഘടനയുടെ അംഗീകരിച്ചതിന് പിന്നാലെ ഇന്ത്യ സ്വന്തമായി നിർമ്മിച്ച കൊവാക്സീന്ബ്രിട്ടന്‍റെയും അംഗീകാരം. പുതിയ തീരുമാന പ്രകാരം കൊവാക്സീൻ എടുത്തവർക്ക് ഈമാസം 22 മുതൽ ബ്രിട്ടന്‍ പ്രവേശനാനുമതി നല്‍കി. അതേസമയം, വാക്സിൻ സ്വീകരിച്ചാലും ഘട്ടം ഘട്ടമായി മാത്രമേ അനുമതി നൽകുവെന്നായിരുന്നു ബ്രിട്ടന്‍റെ മുന്‍ നിലപാട്.

സമാനമായി ലോകാരോഗ്യ സംഘടന കൊവാക്സിന് അംഗീകാരം നൽകിയ സാഹചര്യത്തില്‍ അമേരിക്കയും ആളുകൾക്ക് പ്രവേശനാനുമതി നല്‍കിയിരുന്നു. ഈ വർഷം ജൂലൈയിലാണ് ആഗോള അംഗീകാരത്തിന് നിർമ്മതാക്കാളായ ഭാരത് ബയോടെക്ക് അപേക്ഷ സമർപ്പിച്ചത്. അതിനുശേഷംചേർന്ന ലോകാരോഗ്യ സംഘടനയുടെ വിദഗ്‍ധസമിതി പരീക്ഷണത്തിന്‍റെ കൂടുതൽ വിവരങ്ങൾ കമ്പനിയിൽ നിന്ന് തേടിയിരുന്നു. ഇതുകൂടി പരിശോധിച്ചാണ് അടിയന്തര ഉപയോഗത്തിനുള്ള അന്തിമ അംഗീകാരം ഈ മാസം ലഭിച്ചത്.