ശ്രീജേഷ്, മിതാലി, ഛേത്രി ഉള്‍പ്പടെ 12 പേര്‍ക്ക് ഖേല്‍ രത്‌ന പുരസ്‌കാരം

single-img
2 November 2021

മലയാളിയായ ഹോക്കി താരം പി ആര്‍ ശ്രീജേഷ് ഉള്‍പ്പടെ 12 പേര്‍ക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഖേല്‍ രത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചു. കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, വനിതാ ക്രിക്കറ്റര്‍ മിതാലി രാജ്, ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി എന്നിവരെയും ഖേല്‍ രത്‌നയ്ക്കായി തെരഞ്ഞെടുത്തിട്ടുണ്ട്.

രാജ്യത്തിന്റെ ചരിത്രത്തിൽ ഖേല്‍ രത്‌ന പുരസ്‌കാരത്തിന് അര്‍ഹനാകുന്ന ആദ്യ ഫുട്‌ബോള്‍ താരമായി ഛേത്രി മാറി. ഈ മാസം 13 ന് പുരസ്‌കാരം സമ്മാനിക്കും. അതേസമയം, നേരത്തേ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരമെന്നായിരുന്നു ഈ അവാര്‍ഡ് അറിയപ്പെട്ടിരുന്നത്.

എന്നാൽ പ്രധാനമന്ത്രി നരേന്ദ മോദി രാജീവ് ഗാന്ധിക്കു പകരം മുന്‍ ഹോക്കി ഇതിഹാസവും ഒളിംപ്യനുമായ മേജര്‍ ധ്യാന്‍ചന്ദിന്റെ പേര് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടാവുകയും ചെയ്തിരുന്നു.