സ്വന്തക്കാര്‍ പോലും ഓനെ ഒരു പരിപാടിക്കും വിളിക്കില്ല; നബി ദിന പോസ്റ്റില്‍ അബ്ദുള്ളക്കുട്ടിക്കെതിരെ ഐഷ സുല്‍ത്താന

single-img
16 October 2021

ലക്ഷദ്വീപിൽ നടക്കാനിരിക്കുന്ന നബി ദിനാഘോഷവുമായി ബന്ധപ്പെട്ട പോസ്റ്റില്‍ ബിജെപി ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടിക്കെതിരെ സംവിധായികയും നടിയുമായ ഐഷ സുല്‍ത്താന. ‘അബ്ദുള്ള കുട്ടിയെ അറിയിച്ചില്ലേ.. പാവം കുട്ടി, ഒരുപാടു വിഷമിക്കും’ എന്നൊരാളുടെ എന്ന് ഒരാൾ ചെയ്ത കമന്റിനാണ് ഐഷ പരമാര്‍ശം നടത്തിയിരിക്കുന്നത്.

‘അബ്ദുള്ള കുട്ടിയെ വിളിച്ചറിയിക്കാന്‍ ഇതയാളുടെ മരുമോളുടെ നിക്കാഹൊന്നും അല്ലല്ലോ…? സ്വന്തക്കാര്‍ പോലും ഓനെ ഒരു പരിപാടിക്കും വിളിക്കില്ലാ അപ്പോഴാ ഇനി ദ്വീപുക്കാര്‍ വിളിക്കാന്‍ നിക്കാ..’ ഐഷ സുല്‍ത്താന മറുപടി പറഞ്ഞു. നേരത്തെ അബ്ദുള്ളക്കുട്ടിക്കെതിരെ ലക്ഷദ്വീപ് വിഷയത്തില്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട പ്രസ്താവനയിലും ഐഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

https://www.facebook.com/AishaOnAir/posts/504302141064404