ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകും; ഐക്യരാഷ്ട്രസഭയ്ക്ക് മുന്നറിയിപ്പുമായി ഉത്തരകൊറിയ

single-img
4 October 2021

അടുത്ത കാലത്തായി തങ്ങള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന മിസൈല്‍ പരീക്ഷണങ്ങളെ വിമര്‍ശിച്ച ഐക്യരാഷ്ട്രസഭയ്‌ക്കെതിരെ മുന്നറിയിപ്പുമായി ഉത്തരകൊറിയ. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് ഒഴിവാക്കണമെന്നും അല്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നനല്‍കി.

ഉത്തരകൊറിയക്ക് വേണ്ടി വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ജോ ചോല്‍ സുവാണ് ഐക്യരാഷ്ട്ര സഭയുടെ ഇരട്ടത്താപ്പിനെ എടുത്ത് പറഞ്ഞ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. അമേരിക്ക ഉള്‍പ്പടെയുള്ള വികസിത രാജ്യങ്ങള്‍ നടത്തുന്ന ആയുധ പരീക്ഷണങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭ സൗകര്യപൂര്‍വം കണ്ണടയ്ക്കുന്നുവെന്ന് ഉത്തരകൊറിയ ആരോപിക്കുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്തരകൊറിയയുടെ തുടരെ തുടരെയുള്ള മിസൈല്‍ പരീക്ഷണങ്ങളെ ഫ്രാന്‍സ് വിമ‌ര്‍ശിച്ചിരുന്നു.ഇതിനെ സഭയിലെ മറ്റു അംഗങ്ങളും പിന്താങ്ങി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് തവണയാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്.