താലിബാൻ സർക്കാർ നിയമവിരുദ്ധം; പ്രഖ്യാപനവുമായി ഇന്ത്യയിലെ അഫ്ഗാൻ എംബസി

single-img
9 September 2021

അഫ്‌ഗാനിസ്ഥാനിൽ താലിബാൻ രൂപീകരിച്ച പുതിയ സർക്കാർ നിയമവിരുദ്ധമെന്ന പ്രഖ്യാപനവുമായി ഇന്ത്യയിലെ അഫ്ഗാൻ എംബസി. അഫ്ഗാനിസ്ഥാനിലെ ഭൂരിപക്ഷ ജനങ്ങൾക്ക് എതിരാണ് ഇപ്പോഴത്തെ സർക്കാർ പ്രഖ്യാപനമെന്ന് എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അഫ്ഗാൻ വിദേശകാര്യമന്ത്രാലയത്തിൻറെ പേരിലാണ് ഇന്ത്യയിലെ എംബസി പ്രസ്താവന പുറത്തിറക്കിയത്. അതേസമയം, താലിബാൻ രൂപീകരിച്ച സർക്കാരിൽ ഇന്ത്യയ്ക്ക് അതൃപ്തിയുണ്ടെങ്കിലും തൽക്കാലം തള്ളിപ്പറയില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.