ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം; പരമ്പരയില്‍ 2-1 ന് മുന്നില്‍

single-img
6 September 2021

ഓവലില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 157 റണ്‍സിന്റെ വിജയം. ആദ്യ ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ശേഷമുള്ള ഈ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി. സ്‌കോര്‍ ഇന്ത്യ 191 – 466, ഇംഗ്ലണ്ട് 290- 210. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറയും ഷാര്‍ദുല്‍ താക്കൂറും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റുവീതവും സ്വന്തമാക്കി.

രണ്ടാം ഇന്നിംഗ്സില്‍ 368 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ഹമീദും സെഞ്ചുറി കൂട്ടുകെട്ട് നേടിയെങ്കിലും ബേണ്‍സിന് പകരം ക്രീസിലെത്തിയ ഡേവിഡ് മാലന്‍ അഞ്ച് റണ്‍സ് മാത്രം സ്‌കോര്‍ ചെയ്ത് പുറത്തായി. പിന്നാലെ എത്തിയ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ചെറുത്തുനില്‍പ്പ് താക്കൂര്‍ അവസാനിപ്പിച്ചതോടെ ഇന്ത്യ വിജയത്തിലേക്ക് അടുത്തു.

മുന്‍ ദിവസങ്ങളില്‍ രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്ത ഇന്ത്യ ഇംഗ്ലണ്ടിനു മുന്നില്‍ 368 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയിരുന്നു.