സംസ്ഥാന പോലീസില്‍ ആര്‍എസ്എസ് ഗ്യാങ്ങ്‌; ആനി രാജ ഉന്നയിച്ച വിവരം എന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്കും: മുഖ്യമന്ത്രി

single-img
4 September 2021

സംസ്ഥാന പോലീസില്‍ ആര്‍എസ്എസ് ഗ്യാങ്ങുണ്ടെന്ന പ്രസ്താവന നടത്തിയ സിപിഐ ദേശീയ നേതാവ് ആനി രാജയുടെ പരാമര്‍ശം പൂര്‍ണ്ണമായി തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആനി രാജ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഇടതുപക്ഷ നേതാവാണെന്നും അവര്‍ ഉന്നയിച്ച വിവരം എന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഏതെങ്കിലും രീതിയിലുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കാം ആനി രാജ പ്രസ്താവന നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കേരള പോലീസ് മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ത്യാഗപൂര്‍ണമായ സേവനമാണ് കാഴ്ചവയ്ക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.