കാശ്മീരിലെയും ഏത് രാജ്യത്തെയും മുസ്ലീങ്ങള്‍ക്കായി ശബ്ദമുയർത്താൻ ഞങ്ങൾക്ക് അവകാശമുണ്ട്: താലിബാന്‍

single-img
3 September 2021

ഇന്ത്യയിലെ കാശ്മീർ ഉൾപ്പെടെ ലോകത്തെ എവിടെയുമുള്ള മുസ്ലീങ്ങള്‍ക്കായി സംസാരിക്കാൻ തങ്ങള്‍ക്ക്അ വകാശമുണ്ടെന്ന് താലിബാൻ. അതേസമയം ഒരു വിദേശ രാജ്യത്തിനെതിരെയും ആയുധമെടുക്കൽ തങ്ങളുടെ നയമല്ലെന്നും താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സുഹൈൽ ഷഹീന്റെ വാക്കുകള്‍ ഇങ്ങിനെ: “ഞങ്ങൾ മുസ്ലീങ്ങളായതിനാല്‍ തന്നെ ഇന്ത്യയിലെ കാശ്മീരിലെയും മറ്റേത് ലോക രാജ്യത്തെയും മുസ്ലീങ്ങൾക്കായി ശബ്ദമുയർത്താൻ ഞങ്ങൾക്ക് അവകാശമുണ്ട്. മുസ്ലീങ്ങളും നിങ്ങളിൽ പെട്ടവരാണെന്നും നിങ്ങളുടെ പൗരന്മാരാണെന്ന കാര്യത്തിലും ഞങ്ങൾ ശബ്ദമുയർത്തും. നിങ്ങളുടെ നിയമങ്ങളിൽ അവർക്കും തുല്യ അവകാശമുണ്ട്.”

എന്നാല്‍ കാഷ്മീരുമായി ബന്ധപ്പെട്ട വിഷയത്തിൽ ഏതാനും ദിവസം മുൻപ് പറഞ്ഞ നിലപാടിൽ നിന്നുള്ള മാറ്റമാണ് താലിബാൻ വക്താവിന്റെ പുതിയ പ്രസ്താവന എന്നാണ് വിലയിരുത്തപ്പെടുന്നത്. കാശ്മീർ എന്നത് ഇന്ത്യയുടെ ആഭ്യന്തരവും ഉഭയകക്ഷി പ്രശ്നമാണെന്നായിരുന്നു കാബൂൾ പിടിച്ചടക്കിയ പിന്നാലെ താലിബാന്‍ നടത്തിയ പ്രസ്താവന.