ഹാജരാകാന്‍ സാവകാശം വേണം; ഇ ഡിയോട് പി കെ കുഞ്ഞാലിക്കുട്ടി

single-img
2 September 2021

ലീഗ് മുഖപത്രമായ ചന്ദ്രികയിലെ കള്ളപ്പണ നിക്ഷേപ കേസില്‍ ഇ ഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. നാളെ വെള്ളിയാഴ്ച ഇ ഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി അറിയിക്കുകയായിരുന്നു. എന്നാല്‍, ഇതില്‍ കുഞ്ഞാലിക്കുട്ടിക്ക് മറുപടി കൊടുത്തിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു.

നേരത്തെ മുന്‍ മന്ത്രി കെ ടി ജലീല്‍ എം എല്‍ എ ഇ ഡിക്ക് മുന്നില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകളുമായി ഹാജരായിരുന്നു. പിന്നാലെ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവ് ചന്ദ്രിക ദിനപത്രത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മൊഴിയെടുക്കാനാണ് തന്നെ വിളിപ്പിച്ചതെന്ന് ജലീല്‍ മാധ്യമങ്ങളോട് പറയുകയും ചെയ്തു.