താലിബാന്‍ ഭരണത്തില്‍ ടീം അംഗങ്ങള്‍ക്ക് ഭയമുണ്ട്: നവീനുല്‍ ഹഖ്

single-img
23 August 2021

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തില്‍ തന്റെ ടീം അംഗങ്ങള്‍ക്ക് ഭയമുണ്ടെന്ന് ക്രിക്കറ്റ് താരം നവീനുല്‍ ഹഖ്. ഇപ്പോള്‍ ക്രിക്കറ്റില്‍ ഇടപെടില്ലെന്ന് താലിബാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ പോലും അത് പൂര്‍ണമായും വിശ്വസിക്കാനാവില്ല. അഫ്ഗാനികള്‍ക്ക് ക്രിക്കറ്റ് കളിക്കുക വെറും ഒരു ഗെയിം എന്നതിനപ്പുറമാണ് എന്നും അദ്ദേഹം പറഞ്ഞു.

‘അഫ്ഗാന്റെ താരങ്ങളുടെ കണ്ണുകളിലും ശബ്ദത്തിലുമൊക്കെ ഭയമുണ്ട്. അവരുടെ സന്ദേശങ്ങളിലും ഭയം കാണാം. എന്നാല്‍, കായികതാരങ്ങളെ ഒരു തരത്തിലും ഉപദ്രവിക്കില്ലെന്ന് താലിബാന്‍ പറഞ്ഞിട്ടുണ്ടെങ്കിലും, ആര്‍ക്കും ഒന്നുമറിയില്ല. ജനങ്ങളെ സന്തോഷവാന്മാരാക്കുന്നത് ക്രിക്കറ്റാണ്. അത് അഫ്ഗാനിസ്ഥാന് വളരെ പ്രാധാന്യമുള്ള കാരണം.

ക്രിക്കറ്റ് എന്ന് പറഞ്ഞാല്‍ അഫ്ഗാന്‍ ജനതക്ക് ഒരു ഗെയിം മാത്രമല്ല. പ്രശ്‌നങ്ങളെപ്പറ്റി ഒന്നോരണ്ടോ മിനിട്ട് മറന്ന് ക്രിക്കറ്റ് മാത്രം ശ്രദ്ധിക്കും. പക്ഷേ, പ്രശ്‌നങ്ങള്‍ വീണ്ടും മനസ്സിലേക്കെത്തും. രാജ്യം ഇങ്ങനെ പ്രശ്‌നത്തില്‍ നില്‍ക്കുമ്പോള്‍ എനിക്ക് ക്രിക്കറ്റ് മാത്രം ശ്രദ്ധിക്കാന്‍ കഴിയില്ല.”- അദ്ദേഹം പറഞ്ഞു.