പെഗാസസ്; ഇസ്രയേലി കമ്പനിയുമായി യാതൊരുവിധ ഇടപാടുകളും ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം

single-img
9 August 2021

രാജ്യത്ത് രാഷ്ട്രീയ വിവാദം ഉയര്‍ത്തിയ പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇതാദ്യമായിപ്രതികരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഇന്ത്യക്ക് നല്‍കിയ പെഗാസസ് സോഫ്റ്റ്‌വെയറിന്റെ നിര്‍മാതാക്കളായ ഇസ്രയേലി കമ്പനി എന്‍എസ്ഒ ഗ്രൂപ്പുമായി ഒരു വിധത്തിലുള്ള ഇടപാടുകളും ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം രാജ്യസഭയില്‍ പ്രസ്താവനയില്‍ വ്യക്തമാക്കുകയായിരുന്നു.

കേരളത്തില്‍ നിന്നുള്ള എം പിയായ ഡോ. ശിവദാസന്റെ ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങള്‍ക്ക് എന്‍എസ്ഒ ഗ്രൂപ്പുമായി ഒരു വിധത്തിലുള്ള ഇടപാടുകളും പ്രതിരോധ മന്ത്രാലയത്തിന് ഇല്ലെന്ന് എഴുതി തയ്യാറാക്കിയ പ്രസ്താവനയില്‍ മന്ത്രാലയം അറിയിക്കുകയായിരുന്നു.