കുഞ്ഞുങ്ങളെ ഇഷ്ടമല്ലേ? സാറയെ പോലെ തന്നെയാണോ അന്നയും; ചോദ്യത്തിന് മറുപടിയുമായി അന്ന ബെന്‍

single-img
10 July 2021

മലയാളത്തിലെ യുവനിരയില്‍ ശ്രദ്ധേയയായ അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായെത്തിയ സിനിമയായ സാറാസ് പ്രേക്ഷകര്‍ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കൊച്ചുകുട്ടികളെ വേണ്ടരീതിയില്‍ പരിപാലിക്കാന്‍ കഴിയില്ലെന്ന് പറയുന്ന ദമ്പതികളുടെ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് ഓം ശാന്തി ഓശാനയിലൂടെ അരങ്ങേറിയ ജൂഡ് ആന്റണിയാണ്.

പുതിയ സിനിമയിലെ കഥാപാത്രമായ സാറയെ പോലെ തന്നെ വ്യക്തി ജീവിതത്തില്‍ അന്നയ്ക്കും കുഞ്ഞുങ്ങളെ ഇഷ്ടമല്ലേ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കിയിരിക്കുകയാണ് അന്ന ബെന്‍. എന്റര്‍ടെയിന്‍മെന്റ് ചാനലായ ബിഹൈന്‍ഡ് വുഡിന് നല്‍കിയ അഭിമുഖത്തിലാണ് അന്ന തന്റെ മനസ്സുതുറന്നത്.

‘ചെറിയ കുഞ്ഞുങ്ങളെ നോക്കാന്‍ ചിലപ്പോഴൊക്കെ എനിക്ക് കഴിയാറുണ്ട്. എന്നാല്‍ മറ്റു ചിലപ്പോള്‍ പറ്റാറില്ല. ഒരുപാട് കസിന്‍സും കുഞ്ഞ് പിള്ളേരും എനിക്ക് ചുറ്റുമുണ്ട്. ഫാമിലിയുമായി ഒത്തുള്ള ഫംഗ്ഷനൊക്കെ വരുമ്പോള്‍ ഞങ്ങളൊക്കെ ഒരുമിച്ച് കളിക്കാറുണ്ട്. എന്നാല്‍ ഇത്ര ഗൗരവമായ ചോദ്യങ്ങളെപ്പറ്റി ഞാന്‍ ഇതുവരെ ആലോചിട്ടില്ല. അതൊക്കെ ആ സമയത്താകും കുറച്ചുകൂടി ചിന്തിച്ച് തീരുമാനമെടുക്കുക,’ എന്നായിരുന്നു അന്ന പറഞ്ഞത്. ആണ്‍-പെണ്‍ വിഭാഗത്തിന്റെ വ്യക്തി സ്വാതന്ത്ര്യമാണ് സാറയിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നതെന്നും അന്ന പറഞ്ഞു.