ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്‍പേ ഇന്ത്യന്‍ ടീമിന് തിരിച്ചടി; ഓപ്പണര്‍ ഗില്ലിന് പരുക്ക്

single-img
1 July 2021

കഴിഞ്ഞ വാരത്തിലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാണ്ടിനോട് നേരിട്ട തോല്‍വിയുടെ നിരാശ മറന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന് പരിക്ക്. ന്യൂസീലന്‍ഡിനെതിരേ നടന്ന മത്സരത്തിന്റെ ഇടയ്ക്കാണ് ഗില്ലിന് പരുക്കേറ്റത്.

നിലവില്‍ താരത്തിന് ആദ്യ ടെസ്റ്റ് നഷ്ടമാകുമെന്ന് ഉറപ്പായിട്ടുണ്ട്. ഒരുപക്ഷെ ഈ പരമ്പര പൂര്‍ണമായും നഷ്ടമായേക്കുമെന്നും സൂചനയുണ്ടെങ്കിലും വിശദ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി ഗില്‍ ഇംഗ്ലണ്ടില്‍ത്തന്നെ തുടരുകയാണ്.

അതേസമയം ശുഭ്മന്‍ ഗില്ലിന് പരുക്കേറ്റെങ്കിലും പകരം റിസര്‍വ് ഓപ്പണറായി അഭിമന്യു ഈശ്വരന്‍ ടീമിലുണ്ട്. കൂടാതെഓപ്പണറായി പരീക്ഷിക്കാവുന്ന മായങ്ക് അഗര്‍വാളും കെ എല്‍ രാഹുലും ഇപ്പോള്‍ തന്നെ ടീമിന്റെ ഭാഗമാണ്. എന്നാല്‍ രാഹുലിനെ മധ്യനിരയില്‍ കളിപ്പിക്കാനാണ് ടീം മാനേജ്‌മെന്റിനു കൂടുതല്‍ താല്‍പര്യം. ഇപ്പോഴത്തെ സാഹചര്യത്തില്‍ഗില്ലിന് കളിക്കാനാകാതെ വന്നാല്‍ മായങ്ക് അഗര്‍വാള്‍ ഓപ്പണറാകാനാണ് സാധ്യത.