അമേരിക്കന്‍ നിര്‍മ്മിത മോഡേണ വാക്‌സിന് അംഗീകാരം നല്‍കി ഇന്ത്യ

single-img
29 June 2021

രാജ്യമാകെ ഇഴഞ്ഞു നീങ്ങുന്ന വാക്‌സീനേഷന്‍ പ്രക്രിയ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടരുന്നതിനിടെ ഇന്ത്യയിലേക്ക് നാലമാത്തെ വാക്‌സീന്‍ ഇതാ വരുന്നു. അമേരിക്കന്‍ നിര്‍മ്മിത മോഡേണ വാക്‌സീന്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാനാണ് ഡിസിജിഐ അനുമതി നല്‍കിയത്.

മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സിപ്ലയാണ് മോഡേണ വാക്‌സീന്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാനും വില്‍ക്കാനുമുള്ള അനുമതി തേടി ഡിജിസിഐക്ക് അപേക്ഷ നല്‍കിയിരുന്നത്.

അമേരിക്കയില്‍ നിന്നുള്ള കമ്പനിയായ മോഡേണ, യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫക്ഷസ് ഡിസീസ്, ബയോമെഡിക്കല്‍ അഡ്വാന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ അതോറിറ്റി എന്നിവര്‍ സംയുക്തമായി വികസിപ്പിച്ച ഈ വാക്‌സീന്‍ സ്‌പൈക് വാക്‌സ് എന്ന ബ്രാന്‍ഡ് നാമത്തിലാണ് അമേരിക്കയില്‍ ഇറക്കിയത്.

വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയപ്പോള്‍ 94 ശതമാനം വിജയ റേറ്റാണ് കാണിച്ചത്. അമേരിക്ക, കാന്നഡ, യൂറോപ്യന്‍യൂണിയന്‍, ബ്രിട്ടന്‍, ഇസ്രയേല്‍ ഉള്‍പ്പെടെ ലോകത്തെ 53 രാജ്യങ്ങളില്‍ വാക്‌സീന്‍ നിലവില്‍ ഉപയോഗത്തിലുണ്ട്. നിലവില്‍ 28 മുതല്‍ 42 ദിവസം വരെയാണ് രണ്ടാം വാക്‌സീനെടുക്കാനുള്ള ഇടവേള.