ബിജെപിയിൽ ചേർന്നത് അബദ്ധം; തുറന്ന് പറഞ്ഞ് ബംഗാളില്‍ നിന്നും മുന്‍ തൃണമൂല്‍ പ്രവർത്തകർ

single-img
8 June 2021

നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ തുടർച്ചയായ മൂന്നാം വിജയത്തിന്റെ പിറകെ പാർട്ടിയിലേക്ക് പ്രവർത്തകരുടെയും നേതാക്കളുടെയും ഒഴുക്ക് അനുസ്യൂതം തുടരുന്നു. നേരത്തെ തെരഞ്ഞെടുപ്പിലെ ബിജെപി വിജയം മുന്നിൽകണ്ട് തൃണമൂലിൽനിന്ന് ബിജെപിയിലേക്ക് ചേക്കേറിയവരാണ് ഇപ്പോൾ തിരിച്ചുവരവിന്റെപാതയിലുള്ളത്.

പല പഴയ തൃണമൂൽ പല നേതാക്കളും ബിജെപിയിൽ നിന്നും ഇതിനോടകം തിരിച്ചുവരവ് പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. ഈ ഗാനത്തിൽ ഇപ്പോൾ ഒരുകൂട്ടം പ്രവർത്തകർ കൂറുമാറ്റത്തിന് പരസ്യമായി മാപ്പുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ ബിർഭൂം ജില്ലയിലാണ് നിരവധി ബിജെപി പ്രവർത്തകർ പരസ്യമായി മാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബിജെപിയിൽ ചേരാൻ എടുത്ത തീരുമാനം അബദ്ധമായെന്നും തൃണമൂലിലേക്ക് തന്നെ തിരിച്ചുവരാൻ ആഗ്രഹിക്കുന്നുവെന്നുമാണ് ഇവർ പറഞ്ഞത്. പരസ്യമായി വാഹനങ്ങളിൽ മൈക്ക് കെട്ടിയായിരുന്നു പ്രവർത്തകരുടെ പരസ്യമാപ്പ്. ഗ്രാമത്തിലെ റോഡുകളിലൂടെ മാപ്പുപറഞ്ഞു പ്രകടനം നടത്തുകയും ചെയ്തു.