മുന്നൊരുക്കം നടത്തിയാല്‍ മരണസംഖ്യ കുറയ്ക്കാം; ഇന്ത്യയിൽ കൊവിഡ് മൂന്നാം തരംഗം ഗുരുതരമാകുമെന്ന് റിപ്പോർട്ട്

single-img
2 June 2021

ഇന്ത്യയിൽ കൊവിഡ് മൂന്നാം തരംഗം ഗുരുതരമാകുമെന്ന് എസ്ബിഐ തയ്യാറാക്കിയ റിപ്പോര്‍ട്ട്. ഈ മൂന്നാം തരംഗം 98 ദിവസം വരെ നീണ്ടുനില്‍ക്കാമെന്നും എസ്ബിഐ എക്കോറാപ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇപ്പോൾ അനുഭവപ്പെടുന്ന രണ്ടാം തരംഗം പോലെ മൂന്നാം തരംഗവും ഗുരുതരമായിരിക്കും. പക്ഷെ നല്ല രീതിയില്‍ മുന്നൊരുക്കം നടത്തിയാല്‍ മരണസംഖ്യ കുറക്കാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. മൂന്നാം തരംഗമുണ്ടായ രാജ്യങ്ങളില്‍ 98 ദിവസമാണ് നീണ്ടുനിന്നത്. രണ്ടാം തരംഗമാവട്ടെ 108 ദിവസം വരെ നീണ്ടു. രണ്ടാം തരംഗത്തേക്കാള്‍ 1.8 ശതമാനമാണ് മൂന്നാം തരംഗത്തിലുണ്ടായ രോഗവ്യാപനം.

കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ പ്രതിദിന കേസുകളുടെ എണ്ണം 4.14 ലക്ഷം വരെ എത്തിയിരുന്നു.