കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ബ്രസീല്‍ വേദിയാവും

single-img
31 May 2021

ജൂണില്‍ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ബ്രസീല്‍ വേദിയാവും എന്ന് ഉറപ്പായി. അര്‍ജന്റീനയില്‍ നടത്താനിരുന്ന ചാംപ്യന്‍ഷിപ്പ് കൊവിഡ് വൈറസ് വ്യാപനം കാരണം റദ്ദാക്കിയിരുന്നു. അതോടുകൂടി ടൂര്‍ണമെന്റ് നടക്കുമോയെന്ന ആശങ്കയിലായിരുന്നു ലോകമാകെയുള്ള ഫുട്‌ബോള്‍ പ്രേമികള്‍.

ഈ സാഹചര്യത്തിലാണ് ബ്രസീല്‍ വേദിയാക്കാന്‍ താല്‍പ്പര്യം പ്രകടിപ്പ് മുന്നോട്ട് വന്നിരിക്കുന്നത്. ടൂര്‍ണമെന്റിന്‍റെ നിലവിലെ ജേതാക്കള്‍ കൂടിയാണ് ബ്രസീല്‍ എന്നതും ശ്രദ്ധേയമാണ് . ക്രമ പ്രകാരം ഇക്കുറി അര്‍ജന്റീനയും കൊളംബിയയുമായിരുന്നു കോപ്പയ്ക്കു സംയുക്ത ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. പക്ഷെ രാജ്യത്തെ രാഷ്ട്രീയ പ്രശ്‌നങ്ങളും കൊവിഡ് വ്യാപനവുമെല്ലാം കാരണം കൊളംബിയ ആതിഥേയത്വത്തില്‍ നിന്നും പിന്‍മാറുന്നതായി ആദ്യം തന്നെ പ്രഖ്യാപിക്കുകയായിരുന്നു.

അതോടുകൂടി മുഴുവന്‍ മല്‍സരങ്ങളും അര്‍ജന്റീനയില്‍ നടത്താന്‍ കോണ്‍ബോള്‍ തീരുമാനിക്കുകയായിരുന്നു. പക്ഷെ രാജ്യമാകെ കൊവിഡ് കേസുകള്‍ അനിയന്ത്രിതമാംവിധം ഉയര്‍ന്നതോടെ അര്‍ജന്റീനയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് റദ്ദാക്കാന്‍ കോണ്‍ബോള്‍ കഴിഞ്ഞ ദിവസം തീരുമാനിക്കുകയായിരുന്നു. കിക്കോഫിനു രണ്ടാഴ്ച മാത്രം ശേഷിക്കെ കോപ്പയുടെ പുതിയ വേദികളും മല്‍സരക്രമവും അധികം വൈകാതെ പ്രഖ്യാപിക്കും.