കൊവിഷീല്‍ഡ് വാക്സിന്‍ ഡോസുകളുടെ ഇടവേളയ്ക്ക് പിന്നിലെ ശാസ്ത്രീയത; കേന്ദ്ര സർക്കാർ പൊതുജനങ്ങളോട് വിശദീകരിക്കാന്‍ വെല്ലുവിളിച്ച് ശശി തരൂര്‍

single-img
13 May 2021

കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് രണ്ട് ഡോസുകൾ തമ്മിൽ ഉള്ള ഇടവേള 12 മുതൽ 16 ആഴ്ചവരെയാക്കിയ കേന്ദ്ര സര്‍ക്കാർ തീരുമാനത്തെ വെല്ലുവിളിച്ചുകൊണ്ട് എം പിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂർ.

സര്‍ക്കാര്‍ തീരുമാനമായ 12 മുതൽ 16 ആഴ്ച വരെ ഇടവേളയുടെ പിന്നിലെ ശാസ്ത്രീയത കേന്ദ്രസർക്കാർ പൊതുജനങ്ങളോട് വിശദീകരിക്കാമോ?” എന്ന് ശശി തരൂർ ഫേസ്ബുക്കിൽ എഴുതി ചോദിച്ചു. “രാജ്യത്ത് കോവിഷീൽഡ് വാക്‌സിന്‍റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള 12 മുതൽ 16 ആഴ്ചവരെയാക്കികൊണ്ടുള്ള സർക്കാർ പാനലിന്റെ പ്രഖ്യാപനം വന്നു.

കഴിഞ്ഞ ഡിസംബറിൽ ബ്രിട്ടനും ഫെബ്രുവരിയിൽ ലോകാരോഗ്യ സംഘടനയും 8 മുതൽ 12 ആഴ്ച വരെയായി ഇടവേള ശുപാർശ ചെയ്തതിരുന്നു. എന്നാല്‍ നമ്മുടെ സർക്കാർ ആദ്യം 4 ആഴ്ചയും പിന്നീട് 6-8 ആഴ്ചയുമാണ് ഇടവേള നിർദേശിച്ചിരുന്നതെങ്കില്‍ ഇപ്പോൾ 12 മുതൽ 16 ആഴ്ച വരെ ഇടവേള ശുപാർശ ചെയ്തിരിക്കുകയാണ്. ഇതിന്റെ പിന്നിലെ ശാസ്ത്രീയത കേന്ദ്ര സർക്കാർ പൊതുജനങ്ങളോട് വിശദീകരിക്കാമോ?” ശശി തരൂർ എഴുതി.

ആദ്യ ഡോസ് സ്വീകരിച്ചവര്‍ രണ്ടാമത്തെ ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ 12 മുതല്‍ 16 ആഴ്ചയ്ക്കിടയില്‍ എടുത്താല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഉന്നതതല സമിതി നിർദേശിച്ചിരുന്നു.