സംസ്ഥാനത്തെ ആറ് ജില്ലകളിൽ കൊവിഡിന്‍റെ അതിതീവ്ര വ്യാപനമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ്

single-img
5 May 2021

കേരളത്തില്‍ ആറു ജില്ലകളില്‍ കൊവിഡിന്‍റെ അതിതീവ്ര വ്യാപനമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്. സംസ്ഥാനത്തെ കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് വൈറസിന്‍റെ അതിതീവ്ര വ്യാപനമുള്ളത്.

ഇതിന് പുറമേ പാലക്കാട്, കൊല്ലം ജില്ലകളിലെ സ്ഥിതിയും ​ഗുരുതരമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി ദേശീയ ശരാശരിയേക്കാൾ മുകളിലാണുള്ളത്. നിലവില്‍ പന്ത്രണ്ട് സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം രോഗികളുണ്ട്.

അതേസമയം, രാജ്യത്ത് സ്ഥിരീകരിച്ച ജനിതകമാറ്റം വന്ന വൈറസുകളിൽ നിലവിലെ വാക്സീനുകൾ ഫലപ്രദമാണെന്നും കേന്ദ്രം അറിയിച്ചു. ഒരുപക്ഷെ രാജ്യത്ത് കൊവിഡിൻ്റെ മൂന്നാം തരംഗത്തിനും സാധ്യതയുണ്ടെന്നും അത് നേരിടാനും സജ്ജമാകണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.