വിഷന്‍ 2030; സൗദി അറേബ്യയിൽ രാമായണവും മഹാഭാരതവും പാഠ്യവിഷയമാകുന്നു

single-img
18 April 2021

സൗദി അറേബ്യയിലെ വികസിക്കുന്ന വിദ്യാഭ്യാസ മേഖലയ്ക്കായി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്നോട്ടു വച്ച പുതിയ പദ്ധതിയായ ‘വിഷന്‍ 2030’ ലോകത്തെ അത്ഭുതപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളിലെ ചരിത്രവും സംസ്കാരവും പാഠ്യ വിഷയമാക്കാനൊരുങ്ങുകയാണ് സൗദി ഇപ്പോള്‍. സൗദി വിദ്യാര്‍ത്ഥികളെ രാമായണവും മഹാഭാരതവും പാഠ്യവിഷയമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതോടൊപ്പം യോഗ ആയുര്‍വ്വേദം തുടങ്ങിയ ആഗോള തലത്തില്‍ ശ്രദ്ധേയമായ ഭാരത സംസ്കൃതികളെ കുറിച്ചും പഠനവിധേയമാക്കുമെന്നു റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ പുതിയ വിഷന്‍ 2030 യില്‍ ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സൗദി അറേബ്യ മുന്നോട്ടുവെക്കുന്ന ‘വിഷന്‍ 2030’ സിലബസ് സ്വതന്ത്രവും സ്നേഹപൂര്‍ണവുമായ ഭാവി കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്ന് നൗഫ് അല്‍ മാര്‍വായ് എന്ന വ്യക്തി ട്വീറ്റ് ചെയ്തത്.