കുവൈത്തില്‍ ഇന്നുമുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം

single-img
8 April 2021

രാജ്യത്ത് നിലവിലുള്ള ഭാഗിക കര്‍ഫ്യൂ സമയത്തില്‍ ഇന്ന് മുതല്‍ മാറ്റം വരും. രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് പുതിയ സമയം. ഏപ്രില്‍ 22 വരെ ഇത് തുടരും . റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ രാത്രി പത്തുവരെ നടക്കാന്‍ അനുമതിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ സൈക്കിള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഈ സമയത്ത് ഉപയോഗിക്കാന്‍ അനുവദിക്കില്ല.

അതേ സമയം രാജ്യത്തെ ഭാഗിക കര്‍ഫ്യൂ സമയം പുതുക്കി നിശ്ചയിച്ചെങ്കിലും റമദാനില്‍ മാത്രമേ ഹോട്ടലുകള്‍ക്കും റസ്റ്റാറന്റുകള്‍ക്കും പുലര്‍ച്ചെ 3 വരെ ഡെലിവറി ഓര്‍ഡറുകള്‍ വിതരണം ചെയ്യാന്‍ അനുവദിക്കുകയുള്ളൂവെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എന്‍ജിനിയര്‍ അഹമ്മദ് അല്‍ മന്‍ഫുഹി വ്യക്തമാക്കി. റമദാനില്‍ റിസര്‍വേഷന്‍ സംവിധാനം വഴി വൈകുന്നേരം 7 മുതല്‍ അര്‍ദ്ധരാത്രി 12 വരെ കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലും ഹൈപ്പര്‍ മാര്‍ക്കറ്റിലും മാളിലും ഷോപ്പിംഗ് അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു