ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന് ലൈക്ക് വന്നത് കൊറിയയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നും; ട്രോളുമായി സോഷ്യല്‍ മീഡിയ

single-img
1 April 2021

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്ക് വഴി പുറത്തുവിട്ട സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായുള്ള നാല് ലക്ഷത്തി മുപ്പതിനാലായിരം ഇരട്ടവോട്ടര്‍മാരുടെ പട്ടികയിൽ ട്രോൾ മഴ. ശരിക്ക് പറഞ്ഞാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുമുണ്ടായ ഈ ഗുരുതമായ പിഴ അദ്ദേഹം കൃത്യതയോടെയും സൂക്ഷ്മതയോടെയുമാണ് അദ്ദേഹം പുറം ലോകത്ത് എത്തിച്ചതെങ്കിലും പോസ്റ്റിന് ലഭിച്ച റിയാക്ഷന്‍സ് കൂടുതലും വന്നിരിക്കുന്നത് കൊറിയയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നുമെല്ലാമാണ്.

പ്രൊഫൈലിൽ തങ്ങളുടെ സ്ഥലമേതാണെന്ന് കൃത്യമായി വാളില്‍ എഴുതിയിട്ടില്ലാത്തവിദേശത്തു നിന്നുള്ള അനേകം പേരാണ് ചെന്നിത്തലയുടെ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. ഏകദേശം കൊറിയന്‍ ഭാഷയോട് സാമിപ്യമുള്ള പേരുകളാണ് ഇതില്‍ കൂടുതലും എന്ന് സോഷ്യൽ മീഡിയ പറയുന്നു. ചെന്നിത്തല നേരത്തെ ചെയ്ത പോസ്റ്റുകള്‍ക്ക് കിട്ടാത്തരീതിയിലുള്ള ലൈക്കും റീച്ചും ഇരട്ട വോട്ടുമായി ബന്ധപ്പെട്ട പോസ്റ്റിന് ലഭിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

കാര്യം എന്തൊക്കെയായാലും ചെന്നിത്തലയുടെ പി ആര്‍ ടീം പേഡ് ലൈക്ക് ക്യാമ്പയിന്‍ നടത്തുന്നുണ്ടോ എന്ന സംശയമാണ് ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയര്‍ന്നിരിക്കുന്നത്. നേരത്തെയും തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍ മീഡിയ നേതാക്കള്‍ക്ക് പൊല്ലാപ്പ് സൃഷ്ടിച്ചിരുന്നു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരം വിവാദങ്ങളില്‍ നിരവധി തവണ ചെന്നുപെട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ രമേശ് ചെന്നിത്തലയും.