തെരഞ്ഞെടുപ്പ് ദിവസം ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് കെ സുരേന്ദ്രന്‍

single-img
29 March 2021

ഇരട്ട വോട്ടടക്കമുള്ള പ്രശ്നങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലപ്രദമായി ഇടപെട്ടില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ദിവസം ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് പരാതികളില്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചാല്‍ അത് ബൂത്തുകളില്‍ പ്രതിഫലിക്കും. തെരഞ്ഞെടുപ്പ് അലങ്കോലമാകാനും ഇടയാക്കും.

പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയെ നിയോഗിക്കണമെന്നും ക്യാമറ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഇരട്ടവോട്ടിന്റെ കാര്യത്തില്‍ യുഡിഎഫിന് ഇരട്ടത്താപ്പാണ്. കാസര്‍കോട് , മഞ്ചേശ്വരം മണ്ഡലങ്ങളില്‍ മുസ്ലിം ലീഗ് കേന്ദ്രങ്ങളിലുള്ള കള്ളവോട്ടിനെ കുറിച്ചു യുഡിഎഫ് മിണ്ടുന്നില്ല. 300ത്തോളം കള്ളവോട്ടുകള്‍ ഈ രണ്ട് മണ്ഡലങ്ങളിലായി യുഡിഎഫിനുണ്ടെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.