ഇരട്ട വോട്ട് ആരോപണത്തില്‍ ഇടപെട്ട് എഐസിസി; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

single-img
26 March 2021
Ramesh Chennithala

ഇരട്ട വോട്ട് ആരോപണത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. എഐസിസി നേതാക്കള്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ നേതൃത്വത്തില്‍ നേരിട്ടെത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വ്യാജ വോട്ടര്‍മാരെ ഒഴിവാക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നഷ്ടമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .

വളരെ ശാസ്ത്രീയമായാണ് വ്യാജ വോട്ട് ചെയ്യുന്നതെന്നും മഷി മായ്ക്കാനുള്ള വസ്തുക്കള്‍ സിപിഐഎം വ്യാപകമായി വിതരണം ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സര്‍വീസ് സംഘടനകളെ ഉപയോഗിച്ചാണ് ആസൂത്രിത ശ്രമം. വ്യാജ വോട്ടില്‍ പങ്കില്ലെങ്കില്‍ സിപിഐഎം ലാഘവ ബുദ്ധിയോട് കൂടി എന്തിന് ഇതിനെ കാണുന്നുവെന്നും ചോദ്യം. ആസൂത്രിതമായി ജനഹിതം അട്ടിമറിക്കാന്‍ സിപിഐഎം ശ്രമിക്കുന്നെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

നാലര ലക്ഷത്തില്‍ അധികം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്നും ആവശ്യം. അഞ്ച് തവണ പരാതി നല്‍കിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് നടപടി ഉണ്ടാകില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.