ബംഗാളില്‍ അധികാരത്തില്‍ ബിജെപി വരരുത്; ശിവസേനയ്ക്ക് പിന്നാലെ ജെഎംഎമ്മിന്റെ പിന്തുണയും തൃണമൂലിന്

single-img
12 March 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് പിന്നാലെ ഷിബു സോറന്റെ ജെ എം എം പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വര്‍ഗീയ ശക്തികളെ അധികാരത്തിലെത്താന്‍ അനുവദിക്കാതിരിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതെന്ന് ജെ എം എം മാധ്യമങ്ങളെ അറിയിച്ചു. സംസ്ഥാനത്ത് ടി എം സിയെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി മേധാവി ഷിബു സോറന്‍ സമ്മതം നല്‍കി.

ഇക്കുറി സംസ്ഥാനത്തെ ഒരു നിയമസഭാ സീറ്റിലും ജെ എം എം മത്സരിക്കില്ലെന്ന് പാര്‍ട്ടിയുടെവര്‍ക്കിംഗ് പ്രസിഡന്റും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ അറിയിക്കുകയായിരുന്നു.നേരത്തെ 2016 ലെ പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 23 സീറ്റുകളില്‍ ജെ എം എം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു.