കേന്ദ്ര സർക്കാറിനും ജുഡീഷ്യറിക്കും മാധ്യമങ്ങൾക്കുമെതിരായ പരാമര്‍ശം; മഹുവ മൊയ്ത്രക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

single-img
9 March 2021

പശ്ചിമ ബംഗാളില്‍ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയ്ത്രക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. ബി ജെ പിയുടെ എം പി നിഷികാന്ത് ദുബെ ആണ് മഹുവയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. മാർച്ച് 25നകം നോട്ടീസിന് മറുപടി നൽകണം.

മഹുവ നടത്തിയ വിവാദ പരാമർശങ്ങൾ ലോക്സഭ രേഖകളിൽനിന്ന് മാറ്റിയിട്ടും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.അതിനാൽ, അംഗത്തിനെതിരെ നടപടിയെടുക്കണമെന്ന് ദുബെ നോട്ടീസിൽ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ഫെബ്രുവരി 10ന് ലോക്സഭയിലെ ഝാർഖണ്ഡ് എം പി മഹുവക്കെതിരെ ഫെബ്രുവരി 10ന് നോട്ടീസ് അയച്ചിരുന്നു.രാഷ്ട്രപതിയുടെ അഭിസംബോധനയിലെ നന്ദി പ്രമേയ ചർച്ചയിൽ മഹുവ കേന്ദ്ര സർക്കാറിനെതിരെയും ജുഡീഷ്യറിക്കും മാധ്യമങ്ങൾക്കുമെതിരെയും ആഞ്ഞടിച്ചിരുന്നു. ഇത് പിന്നീട് ലോക്സഭയിൽ ബഹളത്തിനിടയാക്കിയിരുന്നു.