മുസ്‍ലിം ലീഗിനെ ക്ഷണിക്കാൻ മാത്രം ബിജെപി വളർന്നിട്ടില്ല: പികെ കുഞ്ഞാലിക്കുട്ടി

single-img
27 February 2021

എന്‍ഡിഎ മുന്നണിയിലേക്ക് മുസ്‍ലിം ലീഗിനെ ക്ഷണിച്ച ബിജെപിക്ക് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി. ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിങ്ങൾക്ക് ക്ഷണിക്കാൻ പറ്റിയത് ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയാണ്. അവരാണിപ്പോള്‍ ബിജെപിയുടെ ഭാഷയില്‍ സംസാരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേതാവായി അംഗീകരിച്ചാൽ ലീഗിനെ പാർട്ടിയിലേക്ക് സ്വീകരിക്കാൻ തയ്യാറാണെന്ന് ശോഭ സുരേന്ദ്രന്‍ ഇന്ന് പറഞ്ഞിരുന്നു. പക്ഷെ ലീഗ് ഒരു വർഗീയ പാർട്ടിയാണെന്നും അതിനെ നന്നാക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഇതിനോടുള്ള കെ സുരേന്ദ്രന്‍റെ പ്രതികരണം.