‘ബ്രേക്ക് ശരിയാക്കാൻ പറ്റിയില്ല, അതിനാല്‍ ഹോണിൻറെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട്’ ; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് തരൂർ

single-img
1 February 2021

നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പരിഹസിച്ച് കോൺഗ്രസ് എം പി ശശി തരൂർ. കേന്ദ്രത്തിന്റെ ബജറ്റ് കേട്ടപ്പോള്‍ ബ്രേക്ക് നന്നാക്കാന്‍ ഗാരേജിലെത്തിയ ഉപഭോക്താവിനോട് മെക്കാനിക്ക് പറഞ്ഞ കാര്യമാണ് ഓര്‍മ്മ വരുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.

രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രയോജനമില്ലാത്ത ഒരു ബജറ്റാണ് കേന്ദ്രത്തിന്റേതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ” എനിക്ക് നിങ്ങളുടെ ബ്രേക്ക് നന്നാക്കാൻ പറ്റിയില്ല, അതുകൊണ്ട് നിങ്ങളുടെ ഹോർണിന്റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട് എന്ന് ഉപഭോക്താവിനോട് പറഞ്ഞ ഗാരേജ് മെക്കാനിക്കിനെയാണ് ബിജെപി സർക്കാർ ഓർമ്മപ്പെടുത്തുന്നത്,” ബജറ്റിനെ പരിഹസിച്ചുകൊണ്ട് തരൂർ ട്വിറ്ററിൽ എഴുതി.