ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ഒരു ടെസ്റ്റ് പോലും ജയിക്കില്ല; പ്രവചനവുമായി ഗംഭീര്‍

single-img
1 February 2021

അടുത്തുതന്നെ നടക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയെക്കുറിച്ച് പ്രവചനം നടത്തി ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. പരമ്പരയിൽ ഒരു ടെസ്റ്റില്‍പ്പോലും ഇംഗ്ലണ്ടിനു ജയിക്കാന്‍ കഴിയുമെന്നു താന്‍ കരുതുന്നില്ലെന്ന് ഗംഭീര്‍ ഒരു ഷോയില്‍ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിങ് വിഭാഗം ദുര്‍ബലമാണെന്നും ഇപ്പോള്‍ ടീമിലുള്ള സ്പിന്നര്‍മാരെ വച്ച് ഒരു ടെസ്റ്റ് പോലും ഇംഗ്ലണ്ട് ജയിക്കുമെന്ന് തോന്നുന്നില്ലെന്നു ഗംഭീര്‍ വ്യക്തമാക്കി.

നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 3-0നോ 3-1നോ സ്വന്തമാക്കാനാണ് സാധ്യത. സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ പരമ്പരയിലെ ഏക പിങ്ക് ബോള്‍ ടെസ്റ്റില്‍ മാത്രമാണ് ഇംഗ്ലണ്ടിനു 50-50 സാധ്യത താന്‍ കാണുന്നതെന്നും ഗംഭീര്‍ പറഞ്ഞു. ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍ എന്നിവരെപ്പോലുള്ള ബൗളര്‍മാര്‍ക്കെതിരേ റൂട്ടിന് റണ്‍സെടുക്കാന്‍ വിയര്‍ക്കേണ്ടിവരുമെന്നും ഗംഭീര്‍ വിശദമാക്കി.

ടെസ്റ്റ്, ഏകദിനം എന്നിവയില്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ താന്‍ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ലെന്നും ടി20യില്‍ മാത്രമാണ് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചിട്ടുള്ളതെന്നും ഗംഭീര്‍ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍. ടെസ്റ്റില്‍ അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ ഇനിയും വളരുമെന്നു തനിക്കുറപ്പുണ്ടെന്നും ഗംഭീര്‍ വിശദമാക്കി.