പശുവിനെ പൂജിക്കണമെന്ന് പറഞ്ഞുനടക്കുന്ന ബിജെപിക്കാർ എത്രപേർ സ്വന്തം വീടുകളില്‍ ഇത് ചെയ്യുന്നുണ്ട്?: സിദ്ധരാമയ്യ

single-img
11 January 2021

ബിജെപി രാജ്യത്ത് ബാടപ്പാക്കാന്‍ ശ്രമിക്കുന്ന ഗോവധ നിരോധന നിയമത്തിനെതിരെ പരിഹാസവുമായി കര്‍ണാടക മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ.ബിജെപിയോട് അത്തരത്തില്‍ ഒരുനിയമം ഇന്ത്യയിലാകെ നടപ്പാക്കാനാണ് താന്‍ ആവശ്യപ്പെടുന്നതെന്നും ബീഫിന്റെ കയറ്റുമതിയും ഇറക്കുമതിയും നിരോധിക്കണമെന്നും സിദ്ധരാമയ്യ പരിഹസിച്ചു.

‘ ബിജെപി എന്തുകൊണ്ടാണ് ഗോവധ നിര്‍പ്ധാനത്തില്‍ നിന്നും കേരളത്തേയും ഗോവയേയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും നിയമത്തില്‍ നിന്ന് ഒഴിവാക്കുന്നു”, സിദ്ധരാമയ്യ ചോദിച്ചു.

മാത്രമല്ല, ഗോവധം നിരോധിക്കുകയാണെങ്കില്‍ ലെതര്‍ കയറ്റുമതിയും മൃഗങ്ങളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ ഉല്പന്നങ്ങളും നിരോധിക്കണമെന്നും ഗോ മാതയെ പൂജിക്കണമെന്ന് പറഞ്ഞുനടക്കുന്ന ബിജെപിക്കാരില്‍ എത്രപേരാണ് അവരവരുടെ വീടുകളില്‍ ഇത് ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു.ഇതിന് മുന്‍പും ഗോവധ നിരോധന നിയമത്തെ വിമര്‍ശിച്ച് അദ്ദേഹം രംഗത്തുവന്നിരുന്നു.