തൃണമൂലില്‍ ചേര്‍ന്ന ഭാര്യയെ ഉപേക്ഷിക്കുമെന്ന് ബിജെപി എംപി

single-img
21 December 2020

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഭാര്യയുമായുള്ള ബന്ധം താന്‍ ‘ഉപേക്ഷി’ക്കുമെന്ന് ബിജെപി എംപി. സംസ്ഥാനത്തെ ബിജെപി എംപിയായ സൗമിത്ര ഖാന്റെ ഭാര്യ സുജാത മോണ്ടല്‍ ഖാനാണ് ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഇനിയെങ്കിലും തനിക്ക് സമാധാനമായി ഒന്ന് ശ്വസിക്കണമെന്നും കഴിവുള്ള ഒരു പാര്‍ട്ടിയുടെ കഴിവുള്ള നേതാവാകണമെന്നും പറഞ്ഞുകൊണ്ടാണ് സുജാത ബിജെപി വിട്ടത്. സുജാത സ്വീകരിച്ച ഈ നിലപാടാണ് ബിജെപി എം.പിയെ ചൊടിപ്പിച്ചത്.

‘എനിക്ക് ശ്വസിക്കണം, എനിക്ക് ബഹുമാനം വേണം. കഴിവുള്ള ഒരു പാര്‍ട്ടിയുടെ കഴിവുള്ള നേതാവാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ പ്രിയപ്പെട്ട ദീദിയുമായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ മുന്‍ അധ്യാപക കൂടിയായ സുജാത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.