എംഎല്‍എ റിബലുകളെ പിന്തുണച്ചു; കെഎസ് ശബരീനാഥന്‍ വിളിച്ച യോഗത്തില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

single-img
19 December 2020

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തോല്‍വിയ്ക്ക് പിന്നാലെ കെ എസ് ശബരീനാഥന്‍ എംഎല്‍എ വിളിച്ച യോഗത്തില്‍ പ്രവര്‍ത്തകരുടെ ബഹളം. ശബരിനാഥന്‍ പ്രചരണത്തിനിറങ്ങിയില്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപെട്ടില്ലെന്നും പ്രവര്‍ത്തകര്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി.

പ്രവര്‍ത്തകരുടെ പ്രതിഷേധം തുടര്‍ന്നതോടെ ശബരിനാഥന്‍ യോഗത്തില്‍ നിന്നും ഇറങ്ങിപോയി. നിലവില്‍ തെരഞ്ഞെടുപ്പ് തോല്‍വി യുഡിഎഫില്‍ വലിയ പൊട്ടിത്തെറിക്കാണ് വഴിവെച്ചിരിക്കുന്നത്. കോണ്‍ഗ്രസിനുള്ളില്‍ നേതൃത്വത്തിനെതിരെ പരസ്യമായി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സഖ്യ കക്ഷികളും കോണ്‍ഗ്രസാണ് പരാജയത്തിന് കാരണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.