ബിജെപിയ്ക്ക് അഞ്ച് വര്‍ഷം തരൂ, ബംഗാളിനെ ‘സോനാ ബംഗാൾ’ ആക്കുമെന്ന് അമിത് ഷാ

single-img
19 December 2020

ബിജെപിയ്ക്ക് അഞ്ച് വർഷം തന്നാൽ ബംഗാളിനെ സോനാ ബംഗാൾ ആക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബം​ഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജി ഒറ്റപ്പെടാൻ പോകുന്നുവെന്നും. ബംഗാൾ ദുർ ഭരണത്തിൽ നിന്ന് മോചിപ്പിക്കപ്പെടുമെന്നും അമിത് ഷാ പറഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം ദുരിത പൂർണമാക്കിയതിന് മമത ഉത്തരവാദിത്തം പറയേണ്ടിവരും. മമതയുടെ ദുർ വാശി ബംഗാളിനെ ദരിദ്രമാക്കി. ഗുണ്ടായിസം കാട്ടി ജനാധിപത്യത്തെ നേരിടാമെന്ന് മമത കരുതേണ്ടെന്ന് അമിത് ഷാ പറഞ്ഞു. മമതയ്ക്ക് ഭരിയ്ക്കാൻ അറിയില്ല, ഗുണ്ടായിസമേ അറിയൂ.

ബിജെപിയിലൂടെ മമതയിൽ നിന്ന് പരിവർത്തനത്തിനായ് ബംഗാൾ കാത്തിരിക്കുന്നുവെന്നും രണ്ട് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിനായി എത്തിയ അമിത് ഷാ പറഞ്ഞു.