കഫീൽഖാൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുപി സർക്കാർ സുപ്രീം കോടതിയിലേയ്ക്ക്

single-img
13 December 2020
Dr Kafeel Khan

ദില്ലി: ഡോ​ക്ട​ര്‍ ക​ഫീ​ല്‍ ഖാ​ന് (Dr Kafeel Khan) ജാ​മ്യം അ​നു​വ​ദി​ച്ച അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി വിധിക്കെതിരേ സു​പ്രീം കോ​ട​തി​(Supreme Court)യെ സ​മീ​പി​ച്ച് ഉ​ത്ത​ര്‍​പ്ര​ദേ​ശ്(Uttar Pradesh) സ​ര്‍​ക്കാ​ര്‍.  പൗരത്വനിയമ ഭേദഗതി(Citizenship Amendment Act-CAA)യ്ക്കെതിരായി പ്രസംഗിച്ചതിന് ഡോക്ടർ കഫീൽ ഖാനെ ദേശീയ സുരക്ഷാ നിയമം(National Security Act) ചുമത്തി അറസ്റ്റ് ചെയ്ത ഉത്തർ പ്രദേശ് സർക്കാരിൻ്റെ നടപടി തികച്ചും നിയമവിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി(Allahabad High Court) നിരീക്ഷിച്ചിരുന്നു.

എന്നാൽ, കു​റ്റ​കൃ​ത്യ​ത്തി​ലേ​ർ​പ്പെ​ട്ട ച​രി​ത്ര​മാ​ണ് ക​ഫീ​ൽ ഖാ​നു​ള്ള​തെ​ന്നും ഇതിൻ്റെ പേരിൽ അദ്ദേഹം അച്ചടക്ക നടപടി നേരിടുകയും സർവ്വീസിൽ നിന്നും പിരിച്ചുവിടപ്പെടുകയും ചെയ്തിട്ടുണ്ടെന്നും ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇപ്പോൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും ഹർജിയിൽ എടുത്തു പറയുന്നുണ്ട്.

Dr Kafeel Khan

പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ വർഷം അലിഗഡ് മുസ്ലിം സർവ്വകലാശാല(Aligarh Muslim University)യിൽ വച്ച് നടത്തിയ പ്രസംഗത്തിൻ്റെ പേരിലാണ് ഡോ, കഫീൽ ഖാനെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 29-നായിരുന്നു അറസ്റ്റ്. വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തിയെന്നാരോപിച്ച് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153എ ആയിരുന്നു ആദ്യം അദ്ദേഹത്തിനെതിരെ ചുമത്തിയത്. എന്നാൽ ഫെബ്രുവരി 10-ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചതോടെ വീണ്ടും ദേശീയ സുരക്ഷാ നിയമം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാൽ സെപ്റ്റംബർ ഒന്നാം തീയതി അലഹബാദ് ഹൈക്കോടതി കഫീൽ ഖാന് ജാമ്യം അനുവദിച്ചു. കഫീൽ ഖാൻ്റെ പ്രസംഗത്തിൽ വെറുപ്പ് നിറഞ്ഞതോ അക്രമത്തിനാഹ്വാനം ചെയ്യുന്നതോ ആയ ഒന്നും തന്നെയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

Content: Uttar Pradesh Government Goes To Supreme Court Against Allahabad High Court Order Freeing Dr Kafeel Khan