കര്‍ഷക പ്രക്ഷോഭം; രാഷ്ട്രപതിയെ കാണാന്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് അനുമതി

single-img
8 December 2020

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷകരുടെ പ്രക്ഷോഭം ദിവസങ്ങള്‍ കഴിയുമ്പോൾ പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാന്‍ ഒരുങ്ങുന്നു. രാഹുല്‍ ഗാന്ധി, ശരത് പവാര്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് നേതാക്കള്‍ക്കാണ് അനുമതിയെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി വ്യക്തമാക്കി.

അതേസമയം ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഭാരത് കിസാന്‍ യൂണിയന്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് ഏഴ് മണിക്കാണ് ചര്‍ച്ച നടക്കുന്നത്. കര്‍ഷക നേതാക്കള്‍ പങ്കെടുക്കും.