സ്വപ്നയുടെയും സരിത്തിന്‍റെയും രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഇന്നും തുടരും; മൊഴി പുറത്തുവന്നാൽ ജീവനുപോലും ഭീഷണി

single-img
4 December 2020

സ്വപ്നയുടെയും സരിത്തിന്‍റെയും രഹസ്യമൊഴി രേഖപ്പെടുത്തുന്നത് കോടതിയിൽ ഇന്നും തുടരും. ഇരുവരുടെയും മൊഴി ഗുരുതര സ്വഭാവമുളളതാണെന്നും പുറത്തുവന്നാൽ അവരുടെ ജീവനുപോലും ഭീഷണിയുണ്ടാകുമെന്നും കസ്റ്റംസ് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്ന തീയതി എൻഫോഴ്സ്മെന്‍റ് ഉടൻ തീരുമാനിക്കുമെന്നാണ് വിവരം. ഇന്ന് ചോദ്യം ചെയ്യാനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്. ഇതിനുശേഷമാണ് സി എം രവീന്ദ്രന്‍റെ ആസ്തി വകകൾ തേടി ഇ ഡി അന്വേഷണം തുടങ്ങിയത്.