സ്‍പോൺസറുടെ അനുമതിയില്ലാതെതന്നെ ജോലി മാറാം; തൊഴിൽ നിയമത്തിൽ മാറ്റങ്ങളുമായി സൗദി

single-img
4 November 2020

ഇനിമുതൽ സൗദി അറേബ്യയിൽ നിലവിലെ കരാർ അവസാനിച്ചാൽ സ്‍പോൺസറുടെ അനുമതിയില്ലാതെ മറ്റൊരു സ്ഥാപനത്തിലേക്ക് തൊഴിലാളിക്ക് ജോലി മാറാൻ അനുവാദം നൽകി പുതിയ നിയമം. ഇതിന് പുറമെ റീഎൻട്രി, ഫൈനൽ എക്സിറ്റ് നടപടികൾ സ്വയം നടത്താനും തൊഴിലാളിക്ക് കഴിയും. എല്ലാ വിദേശ തൊഴിലാളികൾക്കും ബാധകമായ ഈ പുതിയ നിയമം 2021 മാർച്ച് 14ന് നടപ്പാകുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

പുതിയ തൊഴിൽ നിയമപ്രകാരം കരാർ അവസാനിച്ചാൽ സ്പോൺസറുടെ അനുവാദം തേടാതെ റീഎൻട്രിയിൽ രാജ്യത്തിന് പുറത്തുപോകാനും തൊഴിലാളിക്ക് കഴിയും. എളുപ്പത്തിനായി നടപടികളെല്ലാം തൊഴിലാളിക്ക് ‘അബ്ഷിർ’, ‘ഖുവ’ എന്നീ സർക്കാർ വഴിയുള്ള ഓൺലൈൻ സംവിധാനങ്ങളിലൂടെ പൂർത്തിയാക്കാൻ കഴിയും.

തൊഴിൽ മാറ്റം, റീഎൻട്രി, ഫൈനൽ എക്സിറ്റ് വിസകൾ എന്നിവ തൊഴിലാളിക്ക് ഇതുവഴി ലഭിച്ചാൽ അപ്പോൾ തന്നെ ഇക്കാര്യം തൊഴിലുടമയെ തൊഴിൽ മന്ത്രാലയം അറിയിക്കുകയും ചെയ്യും. പക്ഷെ ഈ നടപടികൾക്കൊന്നും സ്‍പോൺസറുടെ അനുമതി ആവശ്യമില്ല.