ന്യൂസിലാന്‍ഡ് തെരഞ്ഞെടുപ്പ്: ജസീന്താ ആര്‍ഡന് വിജയം

single-img
17 October 2020

ന്യൂസിലാന്‍ഡില്‍ ഇന്ന് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ജസീന്തയുടെ സെന്റര്‍ ലെഫ്റ്റ് ലേബര്‍ പാര്‍ട്ടിക്ക് വലിയ ഭൂരിപക്ഷത്തില്‍ വിജയം. പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ 49.2 ശതമാനം വോട്ടുകള്‍ക്ക് വിജയിക്കുകയായിരുന്നു. രാജ്യത്തെ ആകെയുള്ള 120 പാര്‍ലമെന്റ് സീറ്റില്‍ 64ഉം ലേബര്‍ പാര്‍ട്ടി സ്വന്തമാക്കുകയായിരുന്നു.

ഇതുവരെ വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും എതിര്‍ സ്ഥാനാര്‍ത്ഥി ജുഡിത്ത് കോളിനെക്കാള്‍ വലിയ ഭൂരിപക്ഷം വോട്ടുകള്‍ ജസീന്തയ്ക്ക് ഇപ്പോള്‍ തന്നെ ലഭിച്ചിട്ടുണ്ട്. അതേസമയം കൂടുതല്‍ വോട്ടുകള്‍ നേടി മുന്നേറുന്ന ലേബര്‍ പാര്‍ട്ടിക്ക് ജുഡിത്ത് കോളിന്‍ ആശംസകളറിയിച്ചു.

പ്രധാനമന്ത്രിയായി ജസീന്ത നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് വിജയത്തിലേക്ക് നയിച്ചതെന്ന് ലേബര്‍ പാര്‍ട്ടി പ്രസിഡണ്ട് ക്ലെയ്‌റെ സാബോ പറഞ്ഞു. രാജ്യത്ത് കൊവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ ജസീന്ത വിജയിച്ചുവെന്നും രോഗത്തിന്റെ സാമൂഹ്യ വ്യാപനം തടയാന്‍ പരമാവധി ശ്രമിച്ചുവെന്നും അവര്‍ പറഞ്ഞു.