ഉള്ളി മണ്ണിനടിയിലാണോ പുറത്താണോ വളരുന്നതെന്ന്പോലും രാഹുലിനറിയില്ല; പരിഹാസവുമായി ശിവരാജ് സിംഗ് ചൗഹാന്‍

single-img
9 October 2020

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തിനെതിരെയുള്ള രാജ്യവ്യാപക കര്‍ഷക പ്രതിഷേധം നയിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവാരാജ് സിംഗ് ചൗഹാന്‍ രംഗത്തെത്തി.സമരം നയിക്കുന്ന കോണ്‍ഗ്രസ് രാജ്യത്തെ കര്‍ഷകരെ പറ്റിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കൃഷി എന്നാല്‍ എന്താണെന്ന് ഒട്ടും ധാരണയില്ലാത്ത ആളാണ് രാഹുലെന്നും ഉള്ളി മണ്ണിനടിയിലാണോ പുറത്താണോ വളരുന്നതെന്നുപോലും രാഹുലിനറിയില്ലെന്നും ചൗഹാന്‍ പരിഹാസം ഉയര്‍ത്തി.

” രാഹുല്‍ ഗാന്ധി സോഫയില്‍ ഇരുന്നുകൊണ്ട് ട്രാക്ടറില്‍ ചുറ്റിക്കറങ്ങുകയാണ്. കൃഷിയെ സംബന്ധിച്ച് അയാള്‍ക്ക് ഒരു ചുക്കും അറിയില്ല. ഉള്ളി മണ്ണിനടിയിലാണോ പുറത്താണോ വളരുന്നതെന്നുപോലും അറിയാത്ത ആളാണ് രാഹുല്‍,” – ചൗഹാന്‍ പറയുന്നു. നിലവില്‍ കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ പഞ്ചാബിലും ഹരിയാനയിലും നചക്കുന്ന പ്രതിഷേധസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് രാഹുല്‍ ഗാന്ധി നേരിട്ടാണ്.