രാഹുൽ ഗാന്ധി ദേശീയ നേതാവ്; പോലീസ് ഇടപെട്ട രീതി ശരിയായില്ല; പ്രതികരണവുമായി ശിവസേന

single-img
2 October 2020

യുപിയിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത യുപി പോലീസ് നടപടിയെ അപലപിച്ച് ശിവസേന രംഗത്ത്. ശിവസേനയുടെ എം പി സഞ്ജയ് റാവത്ത് തങ്ങള്‍ക്ക് കോണ്‍ഗ്രസുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം അംഗീകരിക്കാനാകില്ലെന്ന് പ്രതികരിച്ചു.

” രാഹുല്‍ ഗാന്ധി ഒരു ദേശീയ നേതാവാണ്. ഞങ്ങള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. അവിടെ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട് എന്നത് അംഗീകരിക്കുമ്പോഴും രാഹുല്‍ ഗാന്ധിയോട് പോലീസ് ഇടപെട്ട രീതി ശരിയായില്ലെന്ന് സഞ്ജയ് റാവത്ത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.