തന്റെ അവിഹിതബന്ധം കയ്യോടെ പിടികൂടിയ ഭാര്യയെ മര്‍ദ്ദിച്ച് ഡിജിപി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍

single-img
28 September 2020

തന്റെ അവിഹിതബന്ധം കയ്യോടെ പിടികൂടിയതിന് ഭാര്യയെ മര്‍ദ്ദിച്ച് ഡിജിപി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍. മധ്യപ്രദേശിലാണ് സംഭവം നടന്നത്. പുരുഷോത്തം ശര്‍മ്മ എന്ന് പേരുള്ള ഉദ്യോഗസ്ഥനാണ് ഭാര്യയെ മര്‍ദ്ദിച്ചത്.

ഇയാൾ ഭാര്യയെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇയാൾ തന്റെ ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുന്നതും മുടിയില്‍ വലിച്ചിഴച്ച് കൊണ്ടു പോകുന്നതും പിന്നീട് തറയിലിട്ട് മര്‍ദ്ദിക്കുന്നതും വീഡിയോയില്‍കാണാൻ സാധിക്കും.

ഇതോടൊപ്പം തന്നെ വസതയിലെ രണ്ട് ജീവനക്കാര്‍ ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാൻ പറ്റും. പോലീസ് ഉദ്യോഗസ്ഥനായശര്‍മ്മയും മറ്റൊരു സ്ത്രീയും തമ്മിലുള്ള അശ്ലീല വീഡിയോ ഇയാളുടെ ഭാര്യ കാണാനിടയായതാണ് സംഭവത്തിന് അടിസ്ഥാനം.

ഇതിനെ തുടർന്നാണ് ഡിജിപിയുടെ അവിഹിിത ബന്ധം പുറത്തായത്. ഭാര്യ ഈ വീഡിയോ കാണിച്ച് ചോദ്യം ചെയ്തപ്പോള്‍ തനിക്ക് ഇഷ്ടമുള്ളത് ചെയ്യുമെന്ന് പറഞ്ഞ് ഇയാൾ ഭാര്യയെ മര്‍ദ്ദിക്കുകയായിരുന്നു. എന്നാൽ മര്‍ദ്ദന വീഡിയോ പ്രചരിച്ചതോടെ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മധ്യപ്രദേശ് ആഭ്യന്തര വകുപ്പ് ശര്‍മ്മയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.