സൗദിയില്‍ ഇന്ന് 472 പേര്‍ക്ക് കൊവിഡ് ; ചികിത്സയില്‍ കഴിയുന്ന 1043 പേരുടെ നില ഗുരുതരം

single-img
25 September 2020

അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ രാജ്യമായ സൗദിയില്‍ ഇന്ന് 472 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം ഇന്ന് മാത്രം 26 പേര്‍ രാജ്യത്തെ വിവിധയിടങ്ങളിലായി മരണപ്പെടുകയും ചെയ്തു. രോഗവിമുക്‌തി 843 ആണ്.

ഇതേവരെ രാജ്യമാകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകള്‍ 332329ഉം ആകെ മരണസംഖ്യ 4625ഉം രോഗമുക്തരുടെ ആകെ എണ്ണം 315636ഉം ആണ്. നിലവിൽ സൗദിയിലെ വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12068 ആയി കുറയുകയുണ്ടായി. എന്നിരുന്നാലും ചികിത്സയിൽ കഴിയുന്നവരിൽ 1043 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്.

സൗദിയിലെ ഇപ്പോഴത്തെ രോഗമുക്തി നിരക്ക് 95 ശതമാനവും മരണ നിരക്ക് 1.4 ശതമാനവുമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളായ റിയാദ് 6, ജിദ്ദ 5, മക്ക 3, ത്വാഇഫ് 1, മുബറസ് 2, ഹാഇല്‍ 3, ഹഫര്‍ അല്‍ബാത്വിന്‍ 2, അബൂ അരീഷ് 1, സബ്യ 1, സാംത 2 എന്നിവിടങ്ങളിലാണ് ഇന്ന് മരണങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അവസാന 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയിലാണ്.