പുറത്തു നിന്നുള്ള ഒരു ഇടപെടലും വേണ്ട, ഇന്ത്യയുടെ ആഭ്യന്തരകാര്യം ഇന്ത്യ നോക്കിക്കോള്ളാം: തുർക്കിക്ക് ഇന്ത്യയുടെ മറുപടി

single-img
23 September 2020

ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ തുര്‍ക്കി പ്രസിഡൻ്റ് എര്‍ദോഗന്‍ കശ്മീരിനെ സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തെ അപലപിച്ച് ഇന്ത്യ രംഗത്ത്. എര്‍ദോഗന്റെ പ്രസംഗം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണ്‌, ഇത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും ഇന്ത്യ പറഞ്ഞു. എര്‍ദോഗന്റെ പ്രസംഗത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.തിരുമൂര്‍ത്തിയാണ് ട്വിറ്ററിലൂടെ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്.

‘ജമ്മു കശ്മീനെ സംബന്ധിച്ച് തുര്‍ക്കി പ്രസിഡന്റ് നടത്തിയ പരാമര്‍ശങ്ങള്‍ ഞങ്ങള്‍ കണ്ടു. അവ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള കടുത്ത ഇടപെടലാണ്, പൂര്‍ണ്ണമായും അസ്വീകാര്യമാണ്. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കാനും സ്വന്തം നയങ്ങളെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പ്രതിഫലിപ്പിക്കാനും തുര്‍ക്കി പഠിക്കണം’തിരുമൂര്‍ത്തി ട്വിറ്ററില്‍ കുറിച്ചു.

യുഎൻ പൊ​തു​സ​ഭ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് എ​ർ​ദോ​ഗ​ൻ കശ്മീർ പ്ര​ശ്നം പ​രാ​മ​ർ​ശി​ച്ച​ത്. ദ​ക്ഷി​ണേ​ഷ്യയുടെസ​മാ​ധാ​ന​ത്തി​നും സ്ഥി​ര​ത​ക്കും പ്ര​ധാ​ന​മാ​യ വി​ഷ​യ​ത്തി​ൽ സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം പൊതുസഭയിൽ പറഞ്ഞത്. 

ദക്ഷിണേഷ്യയുടെ സ​മാ​ധാ​ന​ത്തി​നും സ്ഥി​ര​ത​ക്കും കശ്മീർ വി​ഷ​യം  അ​തി​പ്ര​ധാ​ന​മാ​ണെന്നും എർദോഗൻ പറഞ്ഞു. വലിയ പ്രശ്നങ്ങളാണ് ഇതുമൂലം ഉരുത്തിരിഞ്ഞിരിക്കുന്നതെന്നും എർദോഗൻ ചൂണ്ടിക്കാട്ടി. 

യു​എ​ൻ പ്ര​മേ​യ​ങ്ങ​ളു​ടെ ച​ട്ട​ക്കൂ​ടു​ക​ൾ​ക്കു​ള്ളി​ൽ നി​ന്നു​കൊ​ണ്ട് സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ പ്ര​ശ്ന പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന​തി​നോ​ട് യോ​ജി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഉ​ള്ള​തെന്നും എ​ർ​ദോ​ഗ​ൻ പ​റ​ഞ്ഞു.