ദേവ്ദത്ത്, സഞ്ജു; ഐപിഎല്ലിലെ രണ്ട് ദിവസങ്ങളിലെ താരങ്ങള്‍ മലയാളികള്‍

single-img
22 September 2020

ഈ സീസണിലെ ഐപിഎല്‍വാഴുന്നത് ഈ മലയാളി താരങ്ങള്‍ ആകും എന്ന് രണ്ട് ദിവസങ്ങള്‍ കൊണ്ടുതന്നെ ധാരണയായി . ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ വെടിക്കെട്ട്‌ ഫിഫ്റ്റിയുമായി കസറിയിരുന്നു.

ഇതിന്റെ ഓര്‍മ്മകളില്‍ നിന്നും പുറത്ത് വരുംമുന്പ് തന്നെ, ഇതാ ഇന്ന് വീണ്ടുമൊരു മലയാളി താരത്തിന്റെ മികച്ച പ്രകടനം. ഇന്ന് രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണായിരുന്നു മത്സരത്തിലെ ഹീറോ. മുന്‍ ഇന്ത്യന്‍ നായകന്‍എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സഞ്ജു നിസഹായരാക്കി മാറ്റുകയായിരുന്നു എന്നുതന്നെ പറയാം.

ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റിനു പിന്നില്‍ തന്റെ ആരാധനാ പാത്രം കൂടിയായ ധോണിയെതന്നെയാണ് നിസ്സഹായനാക്കി നിര്‍ത്തി സഞ്ജുവിന്റെ ഈ പ്രകടനം. വെറും 32 ബോളുകളില്‍ നിന്നും 74 റണ്‍സാണ് സഞ്ജു ഇന്ന് വാരിക്കൂട്ടിയത്.ഇതില്‍ ഒമ്പത് കൂറ്റന്‍ സിക്‌സറുകളും ഒരു ബൗണ്ടറിയും ഉള്‍പ്പെടും. മാത്രമല്ല, വെറും 19 പന്തുകളില്‍ നിന്നായിരുന്നു സഞ്ജു ഈ സീസണിലെ ഐപിഎല്ലില്‍ തന്റെ ആദ്യത്തെ ഫിഫ്റ്റി തികച്ചത്.