ഐപിഎൽ : ഗെയിൽ ഇല്ലാതെ പഞ്ചാബ് ഇറങ്ങി; ആദ്യ ബാറ്റിങ് ഡൽഹിക്ക്

single-img
20 September 2020

ടോസ് ലഭിച്ച കിങ്സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റന്‍ കെഎൽ രാഹുൽ ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനം എടുക്കുകയും ഡൽഹി ക്യാപിറ്റൽസിനെ ബാറ്റിങിന് അയക്കുകയും ചെയ്തു. പരിക്കേറ്റ താരമായ ഇശാന്ത് ശർമ ഇല്ലാതെയാണ് ഇന്ന് ഡൽഹി കളിക്കാന്‍ ഇറങ്ങുന്നത്. ഇശാന്തിന് പകരം മോഹിത് ശർമയാണ് ടീമിലുള്ളത്.

അതേസമയം പഞ്ചാബ് ടീമിൽ സ്റ്റാര്‍ ബാറ്റ്സ്മാന്‍ ക്രിസ് ഗെയിലിനെ ഉൾപ്പെടുത്തിയിട്ടില്ല. പഞ്ചാബിന് വേണ്ടി യുവതാരം രവി ബിഷ്ണോയ് അരങ്ങേറ്റ മത്സരത്തിന് ഇന്ന് ഇറങ്ങും. ഐപിഎല്‍ ആരംഭിച്ച ശേഷം ഇത് വരെ കിരീടം നേടാത്ത ടീമുകളാണ് ഡൽഹി ക്യാപിറ്റൽസും കിങ്സ് ഇലവൻ പഞ്ചാബും എന്ന പ്രത്യേകതയും ഉണ്ട്.

ഡൽഹിയുടെ ക്യാപ്റ്റന്‍ യുവതാരം ശ്രേയസ് അയ്യരാണ്. കോവിഡ് ഭീതിയില്‍ ദുബായ് ഇൻറർ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് കാണികള്‍ ഇല്ലാതെ മത്സരം നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയിരുന്നു.