പാലര്‍മെന്റ് സമ്മേളനം ആദ്യദിനം; 24 ലോക്‌സഭാ എം പിമാര്‍ക്ക് കോവിഡ്

single-img
14 September 2020

ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം ഇന്ന് പാലര്‍മെന്റ് സമ്മേളനം പുനരാരംഭിച്ച പിന്നാലെ 24 ലോക്‌സഭാ എം.പിമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ മൂന്ന് പേര്‍( മീനാക്ഷി ലേഖി, അനന്ത് കുമാര്‍ ഹെഗ്‌ഡെ, പര്‍വേഷ് സാഹിബ് സിംഗ്) ബിജെപി എംപിമാരാണ്.

ഇന്ന് ഇരുനൂറിനടുത്ത് എംപിമാര്‍ ലോക്‌സഭാ ചേംബറില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നു.
കോവിഡ് നിയന്ത്രണങ്ങളാല്‍ പരസ്പരം സാമൂഹ്യ അകലം പാലിക്കുന്നതിന് അംഗങ്ങളുടെ ബെഞ്ചുകള്‍ക്ക് മുമ്പാകെ പ്ലാസ്റ്റിക് ഷീല്‍ഡുകള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. അതേസമയം പാര്‍ലമെന്റിലെ രാജ്യസഭാ ചേംബറില്‍ അംങ്ങളുടെ എണ്ണം താരതമ്യേന കുറവായിരുന്നു.

സാധാരണയായി ആറ് അംഗങ്ങള്‍ ഇരിക്കാറുള്ള സീറ്റില്‍ ഇന്ന് മൂന്ന് പേരാണ് ഇന്ന് ഇരുന്നത്. സമ്മേളനം ആരംഭിക്കുന്നതിന്റെ മുന്നോടിയായുള്ള പരിശോധനയില്‍ ഇന്നലെ അഞ്ച് ലോക്‌സഭാ എം.പിമാര്‍ക്ക് കേവിഡ് 19 സ്ഥിരീകരിച്ചിരുന്നു.