സമാന്തര മാധ്യമ വിചാരണ അനുവദിക്കാനാകില്ല; തരൂരിന്റെ പരാതിയിൽ അർണബ് ഗോസ്വാമിക്ക് കോടതി നോട്ടീസ്

single-img
10 September 2020

ശശി തരൂരിന്റെ പരാതിയിൽ റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. സുനന്ദപുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾക്കെതിരെ നൽകിയ ഹർജിയിലാണ് നോട്ടീസ്. സമാന്തര മാധ്യമ വിചാരണ അനുവദിക്കാനാകില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി.

കേസുകളിൽ ഉൾപ്പെട്ട വ്യക്തികൾക്കും ജനപ്രതിനിധികൾക്കും എതിരെ ഒരേ പോലെ അർണബ് മാധ്യമ വിചാരണ നടത്തുന്നു എന്നതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. അർണബിന്റെ നിലപാടിൽ പ്രതിഷേധിച്ച് റിപ്പബ്ലിക് ടിവിയിൽ നിന്ന് നിരവധി മാധ്യമപ്രവർത്തകർ രാജിവച്ചിരുന്നു.