ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമംഗങ്ങള്‍ എല്ലാവരും ക്വാറന്റീനില്‍

single-img
28 August 2020

ഐപിഎൽ ആരംഭിക്കാനിരിക്കെ ചെന്നൈ സൂപ്പര്‍കിംഗ്‌സിലെ നെറ്റ്‌സില്‍ പന്തെറിയുന്നവര്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫി നും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ നിലവിൽ ഐസോലേഷനിലേക്ക് മാറ്റി. ഈ മാസം 21 നാണ് എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം പരിശീലനത്തിനായി ദുബായിലെത്തിയത്.

യുഎഇയിൽ എത്തി ആദ്യ ആറ് ദിവസത്തെ ക്വാറന്റീന് ശേഷം താരങ്ങള്‍ പരിശീലനം തുടങ്ങിയതിന് പിന്നാലെയാണ് ഇപ്പോൾ അംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ടീമംഗങ്ങള്‍ എല്ലാവരേയും ക്വാറന്റീനിലാക്കാനാണ് സാധ്യത എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം,
രോഗം സ്ഥിരീകരിച്ചവര്‍ക്ക് വൈറസ് ബാധ ഉണ്ടായത് ചെന്നൈയിൽ നടന്ന പരിശീലന ക്യാംപില്‍ നിന്നാണെന്നാണ് സൂചന.