ചെസ് ഒളിംപ്യാഡ്: ചൈനയെ പിന്നിലാക്കി ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിൽ

single-img
24 August 2020

എഫ്ഐഡിഇയുടെ അന്താരാഷ്‌ട്ര ചെസ് ഒളിംപ്യാഡില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി ഇന്ത്യ മാറി .
ചൈനയെ 4-2 എന്ന നിലയിൽ പിന്നിലാക്കിയാണ് ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന ഈ ടൂര്‍ണമെന്‍റിലെ കരുത്തരായ രാജ്യങ്ങളുള്ള പൂള്‍ എയില്‍ ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്.

ഈ ഗ്രൂപ്പിൽ നിലവിൽ ഇന്ത്യക്ക് 17 പോയിന്‍റും ചൈനയ്ക്ക് 16 പോയിന്‍റും ജര്‍മ്മനിക്ക് 11 പോയിന്‍റും ഇറാന് 9 പോയിന്‍റുമാണ് സ്വന്തമാക്കാൻ കഴിഞ്ഞത്. ഇന്നലെ നടന്ന മത്സരത്തില്‍ ജോര്‍ജ്ജിയയെ 4-2 പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ വിജയത്തുടക്കം.

ജോര്‍ജ്ജിയയുടെ കരുത്തനായ ലെവാന്‍ പാന്‍റുലൈയ്യയോട് അഞ്ച് തവണ ലോക ചാംപ്യനായ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് സമനില നേടാനാണ് കഴിഞ്ഞതെങ്കിലും പി ഹരികൃഷ്ണയുടേയും പതിനഞ്ചു വയസുകാരനായ ആര്‍ പ്രഗ്ഗാനന്‍ന്ദ, ദിവ്യ ദേശ്മുഖ് എന്നിവരുടെ നേട്ടം ഇന്ത്യക്ക് തുണയായി.